ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാസേന (ബിഎസ്എഫ്).
അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് രഹസ്യമായി അതിര്‍ത്തി കടക്കാൻ ശ്രമിച്ചയാളെ വധിച്ചത്. മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാൻ തയ്യാറാകാത്ത ഇയാള്‍ക്ക് നേരെ സേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു.
കശ്മീരില്‍ നുഴഞ്ഞുകയറ്റം തകര്‍ത്തു

