ഓച്ചിറ പരബ്രഹ്മ ക്ഷേത്രം അഗതിമന്ദിരത്തിലെ അന്തേവാസിയെ പരബ്രഹ്മ ആശുപത്രിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് സ്വദേശി പരമു (81) ആണ് മരിച്ചത്. വർഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തിലായിരുന്നു ഇയാള്‍ താമസം. ഇന്നു രാവിലെ 6.30 ന് ഭക്ഷണവുമായി ജീവനക്കാരനെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രോഗങ്ങളെ തുടർന്ന് ഒരാഴ്ച്ചയായി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.
അഗതിമന്ദിരത്തിലെ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ
