ഭൂമിയുടെ ഉള്‍ഭാഗം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തണുത്തുറയുന്നതായി പഠനം. ഭാവിയില്‍ ഭൂമി പാറ ഗ്രഹങ്ങളായ ബുധന്റെയും ചൊവ്വയുടെയും സ്ഥിതിയിലേക്ക് മാറിയേക്കാമെന്നാണ് ഗവേഷണം വിലയിരുത്തുന്നത്. കാര്‍ണഗീ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ പ്രൊഫസര്‍ മോട്ടോഹിക്കോ മുറകാമിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ‘എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്സ് ജേണലില്‍’ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഭൂമിയുടെ ഉള്ളില്‍ നിലനില്‍ക്കുന്ന മര്‍ദ്ദത്തിലും താപനിലയിലും വരുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്താണ് ഭൂമിയുടെ അന്തര്‍ഭാഗം തണുത്തുറഞ്ഞുകൊണ്ടിരിക്കുന്നതായുള്ള വിലയിരുത്തല്‍. ഇതിനായി ബ്രിഡ്ജ്മാനൈറ്റ് ലോഹം ഉപയോഗിച്ച് ഒരു പ്രത്യേക ഉപകരണം ഗവേഷകര്‍ കണ്ടുപിടിച്ചിരുന്നു.
ഭൂമിയുടെ ഉള്‍ക്കാമ്പില്‍ (കോര്‍) നിന്ന് ആവരണ(മാന്റില്‍)ത്തിലേക്കുള്ള താപപ്രവാഹം മുമ്പ് കരുതിയതിലും കൂടുതലാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. വലിയ താപ പ്രവാഹം ആവരണ സംവഹനം വര്‍ധിപ്പിക്കുകയും ഇതിന്റെ ഫലമായി ഭൂമിയുടെ തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പ്ലേറ്റ് ടെക്‌റ്റോണിക്‌സ് കുറയുന്നതിനും ഇത് കാരണമാകുന്നുവെന്നും പ്രൊഫ. മോട്ടോഹിക്കോ മുറകാമി വിശദീകരിച്ചു.
ENGLISH SUMMARY:The interior of the earth freezes
You may also like this video