Site iconSite icon Janayugom Online

നഗരസഭാ വൈസ് ചെയർമാന്റെ ഇടപെടൽ; 
കടത്ത് തോണി പുനഃസ്ഥാപിച്ചു

ആലപ്പുഴ: നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈന്റെ ഇടപെടലിനെ തുടർന്ന് ചുങ്കം പള്ളാത്തുരുത്തി തോട്ടിലെ ചിറക്കോട് മസ്ജിദിന് സമീപത്തെ കടത്ത് തോണി പുനഃസ്ഥാപിച്ചു. ചോർച്ച രൂപപെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി തോണി കരക്ക് കയറ്റി വെച്ചിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർക്ക് മാറുകരയെത്താനുള്ള മാർഗ്ഗം അടഞ്ഞു. പള്ളാത്തുരുത്തി, തിരുമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തോണി.

പള്ളാത്തുരുത്തി സ്വദേശികൾക്കും സ്കൂൾ കുട്ടികൾക്കും നഗരത്തിൽ എത്താനുള്ള എളുപ്പമാർഗമാണ് ഈ തോണി. വിഷയം പ്രദേശ വാസികൾ ആണ് വൈസ് ചെയർമാൻ പി എസ് എം ഹുസ്സൈന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുമനസുകളിൽ നിന്ന് പണം സ്വരൂപിച്ചു തോണി നിർമ്മിക്കുകയായിരുന്നു. പി എസ് എം ഹുസ്സൈൻ തോണി നാട്ടുകാർക്ക് കൈമാറി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന രമേശ്, എ ആബിദ്, ഷൈമസ് ബഷീർ, പി ഒ ഹനീഫ്, സന്തോഷ്. സജിന, മുംതാസ്, സൗദ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version