Site iconSite icon Janayugom Online

വണ്ടിപ്പെരിയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

casecase

വണ്ടിപ്പെരിയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇൻസ്പെക്ടർ ടി ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ടി ഡി സുനിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. 

നിലവിൽ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനിൽകുമാർ. ക്രമസമാധാന ചുമതലയുള്ള എ‍ഡിജിപിയാണ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. എറണാകുളം റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. 

Eng­lish Sum­ma­ry: The inves­ti­gat­ing offi­cer in the Vandiperi­yar case has been suspended

You may also like this video

Exit mobile version