കൂടരഞ്ഞി പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന മറിച്ചിട്ടു. ഏറ്റുമാനൂർ സ്വദേശി ജോസ് കുട്ടിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പാണ് കാട്ടാന മറിച്ചിട്ടത്. ജോസ് കുട്ടിയും കുടുംബവും വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് സംഭവം. കാട്ടാന ആക്രമണത്തെ ഭയന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പുലർച്ച മൂന്നോടെ തന്റെ വീട്ടുമുറ്റത്ത് കാട്ടാന എത്തിയിരുന്നുവെന്ന് പ്രദേശവാസിയായ ജിജു കള്ളിപ്പാറയും പറഞ്ഞു.
വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന മറിച്ചിട്ടു

