Site iconSite icon Janayugom Online

സംയുക്ത ട്രേഡ്‍ യൂണിയൻ മധ്യമേഖലാ ജാഥയ്ക്ക്‌ സമാപനം

ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ്‍ യൂണിയൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച മധ്യമേഖലാ ജാഥ കോട്ടയത്ത് സമാപിച്ചു. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളിയില്‍നിന്നും പര്യടനം ആരംഭിച്ച ജാഥയ്ക്ക്‌ പാലാ, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളിൽ സ്വീകരണങ്ങൾ നൽകി.
സമാപന സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ എൻ വിനോദ് അധ്യക്ഷനായി. 

ജാഥാ ക്യാപ്റ്റൻ സി പി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജര്‍ ടി ബി മിനി, എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ കെ സി ജയപാലൻ, അഡ്വ. വി ബി ബിനു, സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ, കെടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കോരാണി സനില്‍, സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, പ്രസിഡന്റ് ഒ പി എ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. വടക്ക്, തെക്കന്‍ മേഖലകളില്‍ സഞ്ചരിച്ച രണ്ട് ജാഥകള്‍ തിങ്കളാഴ്ച സമാപിച്ചിരുന്നു.

Exit mobile version