Site iconSite icon Janayugom Online

വ്യക്തത വരുത്തി കെ റയില്‍ ബഫർ സോൺ ഇരുവശത്തും 10 മീറ്റർ മാത്രം

കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈനിന്റെ ബഫർസോണുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വ്യക്തത വരുത്തി കെ റയിൽ കോർപറേഷൻ. സിൽവർ ലൈനിന്റെ ബഫർ സോൺ ഇരുവശത്തും 10 മീറ്റർ മാത്രമാണുള്ളത്. ഇതിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ദേശീയപാതകളിൽ നിലവിൽ അ‌ഞ്ച് മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമ്മാണ നിയന്ത്രണം മൂന്ന് മീറ്റർ ആണ്. ഇന്ത്യൻ റയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരുവശത്തും 30 മീറ്ററാണ് ബഫർ സോൺ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശത്ത് കെട്ടിട നിർമ്മാണം പോലുള്ള കാര്യങ്ങൾക്ക് റയിൽവേയുടെ അനുമതി വാങ്ങണമെന്നും നിർബന്ധമുണ്ട്.

Eng­lish Sum­ma­ry: The K rail buffer zone is only 10 meters on both sides, mak­ing it clear

You may like this video also

Exit mobile version