നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയന്‍ ലൂണ. ഫൈനലിലെ എതിരാളികള്‍ ആരായാലും ബ്ലാസ്റ്റേഴ്സിന് ആശങ്കയില്ലെന്നും അഡ്രിയന്‍ ലൂണ പറഞ്ഞു. സെമിയില്‍ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്സ് മലര്‍ത്തിയടിച്ചപ്പോള്‍ ലൂണയായിരുന്നു രണ്ടാംപാദത്തില്‍ മഞ്ഞപ്പടയുടെ ഗോള്‍ നേടിയത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
ഐഎസ്എല്ലില്‍ ഗ്രൂപ്പ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ എഫ്സിയെ കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ ജംഷഡ്പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിക്കുകയായിരുന്നു മഞ്ഞപ്പട. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1–1ന് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് രക്ഷയ്‌ക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പട 2–1ന്റെ വിജയവും നേടി. അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്.
ആദ്യ പകുതിയുടെ തുടക്കത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ബ്ലാസ്റ്റേഴ്‌സിനെ കണ്ടത്. പെരേര ഡയസിന്റെ പാസില്‍ നിന്ന് ഗോളിലേക്ക് ലഭിച്ച സുവര്‍ണാവസരം ആല്‍വാരോ വാസ്‌ക്വസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടത്. 10-ാം മിനിറ്റില്‍ പേരേര ഡയസിന്റെ ഷോട്ട് ജംഷഡ്പുരിന്റെ പോസ്റ്റില്‍ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടില്‍ വാസ്‌ക്വസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈണ്ടഡായി. രണ്ട് സുവര്‍ണാവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നഷ്ടമാക്കിയതിനു പിന്നാലെ 18ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ കണ്ടെത്തിയത്. വാസ്‌ക്വസില്‍ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷഡ്പുര്‍ ഡിഫന്‍സിനെ ഡ്രിബിള്‍ ചെയ്ത് അകറ്റിയാണ് മിന്നും സ്‌ട്രൈക്കിലൂടെ പന്ത് വലയില്‍ എത്തിച്ചത്.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജംഷഡ്പുര്‍ സമനില കണ്ടെത്തി. 50-ാം മിനിറ്റില്‍ പ്രണോയ് ഹാള്‍ഡറാണ് ഗോള്‍ നേടിയത്. ഗോള്‍വീണതിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രണം കടുപ്പിച്ചു. തൊട്ടടുത്ത മിനിറ്റില്‍ വാസ്‌ക്വസിന്റെ ഗോള്‍ശ്രമം ജംഷഡ്പുര്‍ കീപ്പര്‍ ടി പി രഹനേഷ് തട്ടിയിട്ടു. എന്നാല്‍ പ്രതിരോധതാരത്തിന്റെ കാലില്‍തട്ടി പോസ്റ്റിലേക്ക് വന്നെങ്കിലും ഗോള്‍വരയില്‍ വച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 55-ാം മിനിറ്റില്‍ ലെണ്ടസ്‌കോവിച്ചിന്റെ ബുണ്ടള്ളറ്റ് ഹെഡ്ഡര്‍ പുറത്തേക്ക്. തുടര്‍ന്ന് ജംഷഡ്പുരിന് ഗോണ്ടളടിക്കാനാകാണ്ടതിണ്ടരുന്നതോടെ സ്വണ്ടപ്നണ്ടഫൈണ്ടണ്ടനലിലേക്ക് ബ്ലാസ്റ്റേഴ്‌സ് എണ്ടത്തുണ്ടകണ്ടയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനല്‍ പോണ്ടരാട്ടമാണിത്. 2014ലും 2016ലുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതിന് മുമ്പ് ഫൈനലില്‍ കടന്നത്. ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സെമിഫൈനല്‍ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം. ആദ്യ പാദത്തില്‍ വിജയഗോള്‍ നേണ്ടടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു.
English summary; The Kerala Blasters are happy to have reached the final
You may also like this video;