Site iconSite icon Janayugom Online

സംസ്ഥാന വനിതാ വികസന കോർപറേഷൻ 35ന്റെ നിറവിൽ

കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോ​ഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിതാ വികസന കോർപറേഷൻ 35ന്റെ നിറവിൽ. 22, 23 തീയതികളിൽ ശ്രീമൂലം ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.

കെ ആർ ​ഗൗരിയമ്മയുടെ പേരിൽ ആരംഭിക്കുന്ന എൻഡോവ്മെന്റിനും മുഖ്യമന്ത്രി തുടക്കം കുറിക്കും. ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജു കോർപറേഷന്റെ മുൻ അധ്യക്ഷമാരെ ആദരിക്കും. മുൻ ആരോ​ഗ്യ മന്ത്രി പി കെ ശ്രീമതി, ​ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തും. ചെയർപേഴ്സൺ കെ സി റോസക്കുട്ടി, പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോർജ്, ന​ഗരസഭാ കൗൺസിലർ അഡ്വ. രാഖി രവികുമാർ, എം ആർ രം​ഗൻ, വി സി ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

Eng­lish Sum­ma­ry: The Ker­ala State Women’s Devel­op­ment Corporation
You may also like this video

Exit mobile version