Site iconSite icon Janayugom Online

ദ കേരള സ്റ്റോറി 2 ടീസറിനെതിരെ കടുത്ത വിമർശനം

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും തിരികൊളുത്തിയ ‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ, അതിന്റെ രണ്ടാം ഭാഗമെന്ന അവകാശവാദവുമായി എത്തിയ ‘ബിയോണ്ട് ദി കേരള സ്റ്റോറി’യുടെ ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും പരിഹാസവും . മുൻപ് ശാലിനി ഉണ്ണികൃഷ്ണൻ എന്ന പേരിൽ അവതരിപ്പിച്ച വിവാദ കഥാപാത്രത്തിന് പകരമായി ഇത്തവണ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ് അണിയറപ്രവർത്തകർ ചിത്രത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും’ എന്ന എന്ന ക്യാപ്ഷനോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഇതിലൂടെ പഴയ പല്ലവി ആവർത്തിച്ച് സമൂഹത്തിൽ വിദ്വേഷം പടർത്താനാണ് ചിത്രം ശ്രമിക്കുന്നതെന്ന് ടീസർ കണ്ട വിമർശകർ ചൂണ്ടിക്കാട്ടി.

Exit mobile version