Site iconSite icon Janayugom Online

തണ്ണീർമുക്കത്ത് കിരണം പദ്ധതി തുടങ്ങി

സ്കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി ആയുർവേദ മരുന്ന് നൽകുന്ന ആയുഷ് വകുപ്പിന്റെ കിരണം പദ്ധതിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നിർവഹിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രക്ഷിതാക്കളുടെ അനുമതിയോടെ ആയുർവേദ ഡിസ്പെൻസറികൾ, ആയുർ രക്ഷാ ക്ലിനിക്കുകൾ, സ്കൂളുകളിലെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ മരുന്നുകൾ വിതരണം ചെയ്യും. പഞ്ചായത്ത് പരിധിയിലെ 14 സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് മരുന്ന് നൽകുക. ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ മഞ്ജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ലെനിൻ, ഡോ. യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version