എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വിനിയോഗിച്ച് കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം യു പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓച്ചിറ ചന്ദ്രൻ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കോട്ടിരേത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് നസിം, പാറയിൽ രാധാകൃഷ്ണൻ ശ്രീലത ജ്യോതികുമാർ, ശരത്ത് കുമാർ പാട്ടത്തിൽ, ആശാ രാജ്, സ്കൂൾ മാനേജർ കെ ശ്രീകുമാർ, പിടിഎ പ്രസിഡന്റ് സാബു വാസുദേവൻ, പിടിഎ സെക്രട്ടറി പ്രഭാത് ബി, സ്കൂർ ഹെഡ്മിസ്ട്രസ് സുധ തങ്കച്ചി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി മഹേഷ് എൻ എന്നിവർ പങ്കെടുത്തു.