Site iconSite icon Janayugom Online

കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡിൽ; ആതിര കൊലപാതക കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്

ആതിരയെ കൊല്ലാൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡിലായിരുന്നുവെന്ന് പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. ആതിര കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയമാണ് കയ്യിൽ കരുതിയ കത്തി മുറിക്കുള്ളിലെ മെത്തയ്ക്കുള്ളിൽ വെച്ചത്. 

പിന്നീട് ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിലായിരുന്നു മെത്തക്കുള്ളിൽ നിന്നും കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തിയത് . പിന്നീട് ജോൺസൺ ഇട്ടിരുന്ന ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. രാവിലെ 9 30 ഓടുകൂടി തന്നെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. 

ഇവിടെ നിന്നും രക്ഷപ്പെട്ടുകയായിരുന്നുവെന്നും ജോൺസൺ മൊഴി നൽകി . കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിർദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. 

Exit mobile version