Site iconSite icon Janayugom Online

അവസാനത്തെ അത്താഴം

പ്രവാചകന്റെ തിരുവഴിയിൽ
അവസാനത്തെ അത്താഴവും
കഴിച്ചനാഥരായി നാമിരിക്കുന്നു
നഷ്ടങ്ങളുടെ ഋതുകോണിൽ
നാഥന്റെ നാദങ്ങൾ തിരയുമ്പോൾ
നമ്മളിൽ ഒരാൾ യൂദാസായി
പിന്നണിയിലെവിടെയൊ ഒളിഞ്ഞിരിക്കുന്നു
മറഞ്ഞിരുന്നാലും തിരിഞ്ഞിരുന്നാലും
മുപ്പതു വെള്ളികാശിൻ തിളക്കം
കണ്ണിനെ മഞ്ഞളിപ്പിക്കുമ്പോൾ
ഇരുളിലും നിൻ ഫണമുയർന്നാടുന്നു
നമ്മൾ പരസ്പരം പങ്കിടുന്നതും
പാപത്തിന്റെ മുഖചിത്രം 
നമ്മൾ പരസ്പരം നുണഞ്ഞിറക്കുന്നതൊ
രക്തം വീഞ്ഞാക്കിയവന്റെ ചുടുകണ്ണിർ 
നമ്മൾ പരസ്പരം കലഹിക്കുന്നതു
മനഃസാക്ഷി നഷ്ടമായൊരു 
വഴിവാണിഭത്തിൻ മതാന്തരങ്ങളിൽ  
നമ്മൾ സാക്ഷിയാകും ഘാതകന്റെ
കരഘോഷങ്ങളിൽ 
"യൂദാ" പ്രവാചകന്റെ തിരുവഴിയിൽ
നിനക്കു ഞാൻ തന്നോരു പ്രകാശിത രൂപവും
പ്രവാചകന്റെ മറുമൊഴിയിൽ
നീ വരിച്ചോരു ഒറ്റുകാരന്റെ ഭാവവും
കാലടികളിൽ നിന്നു നീ പഠിക്കാത്ത പാഠവും
കാലാന്തരങ്ങളിൽ നിന്റെ നാട്യവും 
നിനക്കുതന്നെ വിനയെന്നു നീ അറിയേണം.
"യൂദാ" നീയെന്നെ തിരയുകിൽ
നിന്നിൽ ഞാനെത്തെപ്പെടും
നീയെന്നെ തഴയുകിൽ
നിന്നാൽ ഞാൻ കൊല്ലപ്പെടും
നിനക്കു വചനം നൽകിയതും ഞാൻ തന്നെ
നിനക്കു നഷ്ടപ്പെട്ടതും ഞാൻ തന്നെ 
നിന്നെ നീയാക്കിയതും നീ തന്നെ 
അഞ്ചപ്പങ്ങളാൽ അയ്യായിരങ്ങളെ
തീറ്റിച്ചതു നീ മറുന്നുവൊ?
വെള്ളം വീഞ്ഞാക്കി ദാഹം ശമിപ്പിച്ചതും
മറന്നുവൊ?
കുരിശിൽ നിനക്കായ് നൊന്തു നീറിയതും 
വെടിയുണ്ടയാൽ വീണു പിടഞ്ഞതും മറന്നുവൊ?
പ്രവാചകന്റെ തിരുവഴിയിൽ
അവസാനത്തെ അത്താഴവും
കഴിച്ചുയര്‍ത്തെഴുന്നെൽപ്പിന്റെ
ചിത്രവും പ്രതീഷിച്ചനാഥരായി
നാമിരിക്കുന്നു 
വീണ്ടുമൊരു നവോഥാനം പുലരുവാൻ 
Exit mobile version