Site iconSite icon Janayugom Online

എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് തുടക്കമാകും

നവകേരള നിർമ്മിതിക്കായുള്ള കേരളത്തിന്റെ 10 വർഷത്തെ മുന്നേറ്റം വിശദീകരിക്കാനും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനുമായി സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ജാഥകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ തുടക്കമാകും.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയാണ് ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരത്ത് തുടങ്ങുക. 16ന് പാലക്കാട് തരൂരിൽ സമാപിക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പര്യടനം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേതൃത്വം നൽകുന്ന തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി നാലിന് ചേലക്കരയില്‍ നിന്ന് ആരംഭിക്കും. തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15ന് തിരുവനന്തപുരത്ത് സമാപിക്കും.

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യ മേഖലാ ജാഥ ഫെബ്രുവരി ആറിന് പത്തനംതിട്ട ആറന്മുളയിൽ തുടങ്ങി 14ന് എറണാകുളത്ത് സമാപിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പര്യടനം. 12ന് നടക്കുന്ന ട്രേഡ് യൂണിയന്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്ന് ജാഥകള്‍ പര്യടനം നടത്തില്ല.

Exit mobile version