അവശ്യ വസ്തുക്കള്‍ക്ക് വന്‍ വിലക്കയറ്റത്തിനു കാരണമാകുന്ന ഇന്ധനവില വര്‍ധനയ്ക്കെതിരെ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് മാര്‍ച്ച്, ധര്‍ണകള്‍ തുടങ്ങിയവയാണ് പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
പെട്രോള്‍ — ഡീസല്‍ ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും അടിക്കടിയുള്ള വിലവര്‍ധനയിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധം നടന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തളിപ്പറമ്പിലും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരേണ്ട സാഹചര്യമില്ലെന്ന് ഇ പി ജയരാജന്‍
കണ്ണൂർ: മുസ്‌ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എൽഡിഎഫിന്റെ ശരിയായ നിലപാടുകളാണ് മുന്നണി ശക്തിപ്പെടുന്നതിന്റെ അടിസ്ഥാനം. മുന്നണിയുടെ ശരിയായ നയങ്ങളിൽ ആകർഷണമുണ്ടായിട്ടാണ് പലരും ഇങ്ങോട്ടു വരുന്നതെന്നും അദ്ദേഹം കണ്ണൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. ബഹുജന സ്വാധീനം വർധിപ്പിക്കുകയും മുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇപ്പോൾ തന്നെ 99 സീറ്റുകൾ എൽഡിഎഫിനുണ്ട്. സർക്കാരിന്റെ വികസന നയങ്ങളിൽ ജനങ്ങൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: The LDF protested against the price hike
You may like this video also