സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ നേതാവിന്റെ ആത്മഹത്യാ ശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. അലിഗഢിലെ നേതാവായ ആദിത്യ താക്കൂറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സമാജ് വാദി പാർട്ടി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക 13ന് പുറത്തിറക്കിയിരുന്നു. ലഖ്നൗവിലെ വിക്രമാദിത്യ മാർഗിലെ പാർട്ടി ആസ്ഥാനത്തിന് മുമ്പിൽ ഞായറാഴ്ച രാവിലെയായിരുന്നു നേതാവിന്റെ ആത്മഹത്യ ശ്രമം. പാർട്ടി ഓഫീസിന് മുമ്പിലെത്തിയ ആദിത്യ താക്കൂർ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തൻ ശ്രമിച്ചു. പാർട്ടി പ്രവർത്തകരും പൊലീസും ചേർന്നാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ അവഗണിച്ച് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകിയെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും മത്സരിക്കാൻ അവസരം നൽകിയില്ലെന്നും ആദിത്യ താക്കൂർ ആരോപിച്ചു. ഛരാ മണ്ഡലത്തിൽ ആദിത്യ താക്കൂറിനെ സ്ഥാനാർത്ഥിയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പട്ടിക പ്രഖ്യാപിച്ചപ്പോൾ താക്കൂർ പുറത്തായി.
english summary; The leader tried to commit suicide by setting himself on fire in front of the party office
you may also like this video;