Site icon Janayugom Online

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമന്ന നിലപാടിലുറച്ച് ലീഗ്

muslim league

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് മുസ്ലീംലീഗ്. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിലും ലീഗ് ഈ ആവശ്യം ഉന്നയിക്കും. യൂത്ത് ലീഗ് ഇക്കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചക്ക് ഇല്ലന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പില്‍ യുവാക്കൾക്ക് അവസരം വേണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടതിനു പിന്നിലും മൂന്നാമത്തെ സീറ്റുവേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന്‍റെ സൂചനയാണ്. 

2011ലെ അഞ്ചാം മന്ത്രിവേണമെന്ന മുസ്ലീലിഗിന്‍റെ ശക്തമായ നിലപാടിന്‍റെ സമാനതയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ ലീഗിന് വഴങ്ങരുതെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിലെ നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം നേരത്തേ മുതൽ മുസ്ലിം ലീഗും യൂത്ത് ലീഗും ഉന്നയിക്കുന്നുണ്ട്.സീറ്റ് ചർച്ചകളിൽ നിന്ന് നേരത്തെ പിന്മാറിയത് മുന്നണി ബന്ധം തകരാതിരിക്കാനാണ്.

വിട്ടുവീഴ്ചയെന്നത് ലീ​ഗിന്റെ മാത്രം ബാധ്യതയല്ല. ലീഗിന്റെത് ന്യായമായ അവകാശമാണ്. ലീഗ് എല്ലാകാലത്തും മുന്നണിയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ പാർട്ടിക്ക് അകത്ത് പ്രശ്നങ്ങളുണ്ടെന്നു ലീഗ് നേതൃത്വം സമ്മതിക്കുന്നു. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ഒരു സീറ്റ് അധികം യുഡിഎഫിന്റെ കയ്യിലുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് സീറ്റ് കൂടയേ തീരുവെന്നാണ് ലീഗിന്‍റെ വാശിയും . 

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് (ജോസഫ് )വിഭാഗത്തിന് നല്‍കേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രത്യേകിച്ചും കോട്ടയത്തെ നേതാക്കളും, 

Eng­lish Summary:
The League is deter­mined to want the third seat in the Lok Sab­ha elections

You may also like this video:

Exit mobile version