പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരീക്ഷണം ശക്തമാക്കി.
ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. അന്ന് തള്ളപ്പുലിയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽ വച്ചായിരുന്നു പിടികൂടാൻ ശ്രമം നടത്തിയത്. എന്നാൽ ഒരു കുഞ്ഞിനെ പുലി കെണി വച്ച കൂട്ടിൽ നിന്നു തന്നെ എടുത്തുകൊണ്ടുപോയി. എന്നിട്ടും പുലിയെ പിടികൂടാനായിരുന്നില്ല. പുലി കൊണ്ടുപോകാത്ത കുഞ്ഞിനെ പിന്നീട് വനംവകുപ്പ് മാറ്റിയിരുന്നു.
ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഈ മേഖലയിൽ പുലി സാന്നിധ്യം. വളർത്തുമൃഗങ്ങളെ വരെ ആക്രമിച്ചതിനാൽ നാട്ടുകാര്‍ ഭീതിയിലാണ്.
english summary; The leopard landed again inside Palakkad
you may also like this video;