Site iconSite icon Janayugom Online

ജീവനുള്ളയാളെ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി; ബിഹാറിൽ സർക്കാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം

വാഹനാപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മുഹമ്മദ് നജീം എന്ന യുവാവിനെയാണ് മരിക്കുന്നതിന് മുൻപ് പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ബന്ധുക്കൾ ആരോപിച്ചത്.

ബിഹാറിലെ സർക്കാർ മെഡിക്കൽ കോളജിനെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണമുയർത്തിയത്. ശനിയാഴ്ച ബിഹാറിലെ പർണിയയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ പൊലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും മൂന്നാമത്തെയാൾ ചികിത്സയ്ക്കിടെയും മരിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ച യുവാക്കളിലൊരാൾക്ക് ജീവനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം മുറിയിൽ എത്തിച്ച യുവാവിന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടുവെന്നാണ് ബന്ധുക്കളുടെ അവകാശവാദം.

Exit mobile version