Site iconSite icon Janayugom Online

ഒമിക്രോണ്‍ഭീതി ; ക്രിസ്മസിന് മുന്‍പ് ലോക്ഡൗണ്‍, സ്കൂളുകള്‍ ജനുവരി 9 വരെ അടച്ചിടും

ഒമിക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ ശക്തമായ പ്രതിരോധങ്ങളിലേക്ക് കടക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യയത്തിലാണ് നടപടി . ഇതിന്റെ ഭാഗമായി നെതർലാന്റ്‌സിൽ ഞായറാഴ്ച മുതൽ ലോക്ഡൗൺ പ്രഖാപിച്ചു. ഈ മാസം 19 മുതൽ ജനുവരി 14 വരെയായിരിക്കും ലോക്ഡൗൺ.സ്‌കൂളുകളും സർവകലാശാലകളും അടച്ചിടും.

രാജ്യത്തെ എല്ലാ അവശ്യേതര സ്റ്റോറുകളും ബാറുകളും അടച്ചിടുമെന്ന് നെതർലൻഡ്‌സിന്റെ കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്രിസ്തുമസ്,പുതുവത്സര നാളുകളിൽ പരമാവധി രണ്ട് പേർക്ക് മാത്രമായിരിക്കും വീടുകളിൽ സന്ദർശനത്തിന് അനുമതി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുംമെന്നും മാർക്ക് റൂട്ടെ അറിയിച്ചു .നെതർലാൻറിനെ കൂടാതെ ഫ്രാൻസ്,സൈപ്രസ്,ആസ്ട്രിയ,ഡെൻമാർക്ക് അടക്കമുള്ള രാജ്യങ്ങളും ഒമിക്രോണ്‍ വിഷയത്തിൽ ജാഗ്രതയിലാണ്.
eng­lish summary;The lock­down has been announced in the Netherlands
you may also like this video;

Exit mobile version