Site icon Janayugom Online

എൽജെപി ഇനി രണ്ടു പേരുകളിൽ

ലോക്​ ജനശക്തി പാർട്ടി (എൽജെപി) ഭിന്നതകളെ തുടർന്ന് ഇനി രണ്ടു പേരുകളിൽ അറിയപ്പെടും. ചിരാഗ്​ പാസ്വാൻ പക്ഷവും ചിരാഗിന്റെ അമ്മാവനായ പശുപതി പരസ്​ പക്ഷവും ഇനി ലോക്​ജനശക്തി പാർട്ടിയെന്ന്​ അറിയപ്പെടില്ല.ചിരാഗ്​ പാസ്വാൻ പക്ഷം ലോക്​ ജനശക്തി പാർട്ടി (രാം വിലാസ്​), പശുപതി പക്ഷം രാഷ്​ട്രീയ ലോക്​ ജനശക്തി പാർട്ടിയെന്നും അറിയപ്പെടും. 

ഇരുപാർട്ടികൾക്കും തെരഞ്ഞെടുപ്പ്​ കമ്മിഷൻ ചിഹ്​നവും അനുവദിച്ചു. ലോക്​ ജനശക്തി പാർട്ടി (രാം വിലാസ്​)ക്ക് ഹെലികോപ്റ്ററും രാഷ്​ട്രീയ ലോക്​ ജനശക്തി പാർട്ടിക്ക്​ തയ്യൽ മെഷീനുമാണ്​ ചിഹ്​നമായി അനുവദിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ്​ കമ്മിഷൻ ബിഹാർ ചീഫ്​ ഇലക്ട്രൽ ഓഫിസറെ അറിയിച്ചു.എൽജെപി നേതാവ്​ രാംവിലാസ്​ പാസ്വാൻ അന്തരി​ച്ചതോടെയാണ്​ പ്രശ്​നങ്ങളുടെ തുടക്കം. മകൻ ചിരാഗ്​ പാസ്വാനും രാംവിലാസിന്റെ സഹോദരൻ പശുപതി പരസും പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ്​ കമ്മിഷനെ സമീപിച്ചിരുന്നു.തുടർന്ന്​ ഒക്​ടോബർ 30ന്​ ഉപതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ ഇരുകൂട്ടരും ഒദ്യോഗിക ചിഹ്​നത്തിന്റെ പേരിൽ തർക്കമുണ്ടാക്കുകയും ചെയ്​തു. ഇതോടെയാണ്​ രണ്ടുകൂട്ടർക്കും പുതിയ പേര്​ നൽകുകയും ചിഹ്​നം അനുവദിക്കുകയും ചെയ്​തത്​. പാർട്ടി പിളർന്നതോടെ ചിരാഗ്​ പാസ്വാനും അമ്മാവൻ പശുപതി പരസും നേർക്കുനേർ ഇനിമുതൽ തെരഞ്ഞെടുപ്പിനെ നേരിടും.
eng­lish summary;The Lok Jan­shak­ti Par­ty (LJP) will be known by two more names due to differences
you may also like this video;

Exit mobile version