Site iconSite icon Janayugom Online

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകൻ മുഹമ്മദ് ഷാഹിദ്(42) കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശിയാണ് ഷാഹിദ്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ എട്ട് മണിയോടെ ക്ലാസ് മുറിയിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് മുൻപും സമാനമായ സംഭവം ഉണ്ടായതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. 

Exit mobile version