Site iconSite icon Janayugom Online

മൂത്രം കൊണ്ട് പാത്രം കഴുകി വീട്ടുജോലിക്കാരി, ഒടുവിൽ ഒളിക്യാമറയിൽ കുടുങ്ങി

ഉത്തര്‍പ്രദേശിലെ ബിജ്നോറിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. വീട്ട് ജോലിക്കാരി, ജോലി ചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ സ്വന്തം മൂത്രം ഉപയോഗിച്ച് കഴുകുകയും പാത്രങ്ങളില്‍ മൂത്രം തളിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പത്ത് വർഷമായി യുവതി ജോലിചെയ്യുന്ന വീട്ടിലാണ് ഈ പ്രവൃത്തി. ഇനി ഹോട്ടിലില്‍ നിന്നും ജോലിക്കാരുള്ള വീട്ടില്‍ നിന്നും ഏങ്ങനെ ഭക്ഷണം കഴിക്കുമെന്നാണ് കാണികൾ ആശങ്ക പങ്കുവെക്കുന്നത്. ഭക്ഷണ പാത്രങ്ങളില്‍ നിന്നും അസാധാരണ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് വീട്ടുടമസ്ഥന്‍ അടുക്കളയില്‍ വച്ച ഒളിക്യാമറയില്‍ ജോലിക്കാരി ദൃശ്യങ്ങൾ പരിശോധിച്ചത്. എല്ലാവരെയും ഞെട്ടിക്കുന്ന വസ്തുത ഇവർ കഴിഞ്ഞ പത്ത് വർഷമായി ഇതേ വീട്ടിലെ ജോലിക്കാരിയാണ് എന്നതണ്. വീടിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version