Site icon Janayugom Online

കാക്കനാട് ലഹരിക്കടത്ത് മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശി ശ്രീലങ്കയിലെന്ന് എക്സൈസ്

കാക്കനാട് ലഹരിക്കടത്ത് മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശി ശ്രീലങ്കയിലെന്ന് എക്സൈസ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്‍്റെ ഭാഗമായി എക്സൈസ്, വിദേശകാര്യ മന്ത്രാലയത്തിന്‍്റെ സഹായം തേടി. ഇതിനിടെ അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചു. ചെന്നൈയിലെ ട്രിപ്ലിക്കയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് നിഗമനം.

കേസിലെ മുഖ്യ കണ്ണിയായ കോഴിക്കോട് സ്വദേശി നിലവില്‍ ശ്രീലങ്കയിലാണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്‍്റെ ഭാഗമായി എക്സൈസ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ഇയാള്‍ ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മയക്കുമരുന്ന് എത്തിയിരുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കണ്ടെയ്നറുകളിലാണെന്നും ഇവ ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ചാണ് വിപണനം നടത്തിയിരുന്നതെന്നും കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് കാക്കനാട് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചത്.

മയക്കുമരുന്ന് കടത്തുകാരും വില്‍പനക്കാരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നത്. ചെന്നൈ ട്രിപ്ലിക്കയില്‍ നിന്നാണ് മയക്കുമരുന്ന് എത്തുന്നത് എന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണസംഘം.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് മയക്കുമരുന്ന് ട്രിപ്ലിക്കയില്‍ നിന്നാണ് എത്തിയത് എന്ന നിഗമനത്തില്‍ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ട്രിപ്ലിക്കയിലെത്തി പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

eng­lish summary:The main accused in the Kakkanad drug smug­gling case is a native of Kozhikode
You may also like this video

Exit mobile version