ഭ്രമയുഗം സിനിമയ്ക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രധാന കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയാണ് തീർപ്പാക്കിയത്. പ്രധാന കഥാപാത്രത്തിന്റെ പേര് കൊടുമോൺ പോറ്റി എന്നാക്കി മാറ്റിയെന്നും ഇതിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചു.
പേര് മാറ്റത്തിനുള്ള അപേക്ഷ ലഭിച്ചതായും അത് അംഗീകരിച്ചതായും സെൻസർ ബോർഡും കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്. ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം പുഞ്ചമൺ കുടുംബം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കുഞ്ചമൺ പോറ്റി എന്നായിരുന്നു കഥാപാത്രത്തിന് നൽകിയിരുന്ന പേര്. ഇത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുന്നതാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം.
English Summary:The main character’s name will change; High Court on petition against Bhramayugam movie
You may also like this video