ഈ മാസം ആദ്യം 70 പേരുടെ ജീവനെടുത്ത ബിഹാറിലെ ഛപ്ര വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ദ്വാരക പ്രദേശത്ത് നിന്നാണ് രാം ബാബു മഹ്തോ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാൾ മുമ്പ് മറ്റ് ഏഴ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ ഇയാള്‍ ഉണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രതികളുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തുടർനടപടികൾക്കായി ബിഹാർ പൊലീസുമായിബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു.
English Summary: The main suspect in the bogus tragedy in Bihar has been arrested in Delhi
You may also like this video