Site iconSite icon Janayugom Online

മലയാറ്റൂര്‍ തീര്‍ത്ഥാടനം നാളെ ആരംഭിക്കും

അന്തര്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലെ 2022 ലെ തീര്‍ത്ഥാടനം നാളെ ആരംഭിക്കും. മെയ് ഒന്നിന് സമാപിക്കും. കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് ഭക്തര്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി മല ചവിട്ടി. ദക്ഷിണേന്ത്യയിലെ ക്രൈസ്തവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ ലോകത്തിലെ ക്രൈസ്തവരുടെ പ്രധാനപ്പെട്ട എട്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിട്ട് വത്തിക്കാന്‍ പ്രഖ്യാപിച്ചതാണ്. കൃസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണ പുതുക്കി കുരിശുകളുമായി പതിനായിരക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും മലയാറ്റൂര്‍ മല കയറാന്‍ എത്തുന്നത്.

പെസഹാ വ്യാഴ ദിനമായ 14 ന് രാവിലെ 6 ന് വികാരി ഫാദര്‍ വര്‍ഗ്ഗീസ് മണവാളന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രുഷ, ദിവ്യബലി, വടവതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊഫസര്‍ ഫാദര്‍ മാര്‍ട്ടിന്‍ ശങ്കുരിയ്ക്കലിന്റെ സന്ദേശം, പൂര്‍ണ്ണദിനാരാധന, വൈകിട്ട് 4ന് കാലുകഴുകല്‍ നേര്‍ച്ച ശുശ്രുഷ, 7ന് പൊതു ആരാധന തിരുമണിക്കൂര്‍ എന്നിവ നടക്കും പീഢാനുഭവ വെള്ളിയായ 15 ന് രാവിലെ 5.30 തിന് ആരാധന, പീഢാനുഭവ തിരുകര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശു വന്ദനം, ഫാദര്‍ വര്‍ക്കി കാവാലിപ്പടന്റെ സന്ദേശം വൈകിട്ട് 3ന് ആഘോഷമായ കുരിശിന്റെ വഴി, വിലാപയാത്ര, ഫാദര്‍ ജോസഫ് തോട്ടങ്കര എംസിബി എസിന്റെ പീഢാനുഭവ സന്ദേശം എന്നിവ നടക്കും.

16 ന് രാവിലെ 6 ന് മാമ്മോദീസാ വ്രത നവീകരണം, പുത്തന്‍ തീ, വെള്ളം വെഞ്ചിരിപ്പ്, ദിവ്യബലി എന്നിവ നടക്കും. ഉയര്‍പ്പുതിരുന്നാള്‍ ദിനമായ 17 ന് ഉയര്‍പ്പു തിരുകര്‍മ്മങ്ങള്‍, പ്രദക്ഷിണം, ദിവ്യബലി എന്നിവ നടക്കും പുതുഞായ്യര്‍ തിരുന്നാള്‍ നോവേന 18, 19, 20 തീയ്യതികളില്‍ നടക്കും 21 ന് രാവിലെ 5.30 തിന് ആരാധന, 6ന് ആഘോഷമായ പാട്ടുകുര്‍ബാന തുടര്‍ന്ന് വികാരി ഫാദര്‍ വര്‍ഗീസ് മണവാളന്‍ തിരുന്നാളിന് കൊടികയറ്റും. 8ന് ഇല്ലിത്തോട് ദര്‍ശന ധ്യാനകേന്ദ്രത്തിലെ ഫാദര്‍ മനുകാലായിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, വൈകിട്ട് 5 ന് ഫാദര്‍ എബിന്‍ കളപ്പുരയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന എന്നിവ നടക്കും. 22 ന് രാവിലെ 6 ന് ദിവ്യബലി, 7.30 തിന് ഫാദര്‍ ഷെറിന്‍ പുത്തന്‍പുരയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, വൈകിട്ട് 5 ന് രൂപം വെഞ്ചിരിപ്പ് ഡോക്ടര്‍ ജോണ്‍ തേയ്ക്കാനത്തിന്റെ കാര്‍മ്മികത്വത്തില്‍ തിരുസ്വരൂപങ്ങള്‍ പഴയ പള്ളിയില്‍ നിന്ന് ആഘോഷമായി പുതിയ പള്ളിയിലേയ്ക്ക് എഴുന്നള്ളിക്കല്‍ തുടര്‍ന്ന് ഫാദര്‍ വിബിന്‍ ചൂതം പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം എന്നിവ നടക്കും 23 ന് രാവിലെ 5.30 തിന് ആരാധന, ഡോക്ടര്‍ സുബിന്‍ കിടങ്ങേന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, 7.30 തിന് ദിവ്യബലി വൈകിട്ട് അഞ്ചിന് എറണാകുളം അതിരൂപതയിലെ ഈ വര്‍ഷത്തെ നവവൈദികരുടെ കാര്‍മ്മികത്വത്തിന്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഫാദര്‍ നിഖില്‍ മുളവരിക്കലിന്റെ സന്ദേശം, അങ്ങാടി പ്രദക്ഷിണം എന്നിവ നടക്കും.

പുതുഞായര്‍ തിരുന്നാള്‍ ദിനമായ 24 ന് രാവിലെ 5.3 തിന് എറണാകുളം അതിരുപത ചാന്‍സലര്‍ ഡോക്ടര്‍ ബിജു പെരുമായന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, 7 ന് ഫാദര്‍ ഷൈന്‍ കളരിത്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, 9.30 തിന് ഫാദര്‍ അരുണ്‍ കൊച്ചേക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഡോക്ടര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്റെ സന്ദേശം വൈകിട്ട് ആറിന് ഫാദര്‍ ജെയിംസ് പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി എന്നിവ നടക്കും എട്ടാമിടം തിരുന്നാളിന്റെ ആരംഭ ദിനമായ 29 ന് രാവിലെ 5.30 തിന് ഫാദര്‍ സെബാസ്റ്റന്‍ ഊരക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരാധന, ദിവ്യബലി, 7.30 തിന് ഫാദര്‍ ജോണ്‍ പുതുവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇംഗ്ലീഷില്‍ ദിവ്യബലി, വൈകിട്ട് അഞ്ചിന് ഫാദര്‍ പോള്‍സണ്‍ പെരേപ്പാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, അങ്ങാടി പ്രദക്ഷിണം എന്നിവ നടക്കും 30 തിന് 6 ന് ദിവ്യബലി, 7 ന് ഫാദര്‍ പോള്‍ചെറുപിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, വൈകിട്ട് അഞ്ചിന് ഫാദര്‍ എബിന്‍ ചിറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന ഡോക്ടര്‍ ജിമ്മി പൂച്ചക്കാട്ടിന്റെ പ്രസംഗം എന്നിവ നടക്കും. മെയ് ഒന്നിന് രാവിലെ 5.30 തിന് ഫാദര്‍ മാത്യു പയ്യപ്പിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, 7ന് ഫാദര്‍ പോള്‍ മേലേടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, 9.30 തിന് ഫാദര്‍ സനീഷ് പെരിഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ പാട്ടുകുര്‍ബാന ഫാദര്‍ വര്‍ഗീസ് പൂതവേലിത്തറയുടെ സന്ദേശം വൈകിട്ട് 6ന് ഫാദര്‍ അഖില്‍ അപ്പാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബാന, 8ന് തിരുസ്വരുപം എടുത്തു വയ്ക്കല്‍, തിരുന്നാള്‍ കൊടിയിറക്കം എന്നിവ നടക്കും.

 

Eng­lish sum­ma­ry; The Malay­at­toor pilgrimage

 

You may also like this video;

Exit mobile version