മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കിയയാള് പിടിയില്‍. സ്കീം നമ്പര്‍ 134 ഏരിയയില്‍ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 28 മുതല്‍ കാണാതായ സോയ കിന്നര്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൃതദേഹത്തിന്റെ ഒരു ഭാഗം ഒരിടത്ത് കണ്ടെത്തിയപ്പോള്‍ മൃതദേഹത്തിന്റെ മറ്റൊരു ഭാഗം ഇരയെ കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.
ആഗസ്റ്റ് 28 മുതല്‍ കാണാതായ മൊഹ്സിന്‍ എന്ന സോയ കിന്നറിന്റെയാണ് മൃതദേഹം എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) സമ്പത്ത് ഉപാധ്യായ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ഖജ്റാന സ്വദേശി നൂര്‍ മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തതായി ഡിസിപി പറഞ്ഞു. ഭാര്യ അവളുടെ വീട്ടിലേക്ക് പോയ സമയത്ത് നൂര്‍ ട്രാന്‍സ്ജെന്‍ഡര്‍ സോയയുമായി സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചു. തുടര്‍ന്ന് സോയയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സോയ ട്രാന്‍സ്ജെന്‍ഡറാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു.
English summary; The man who killed and dismembered a transgender woman was arrested
You may also like this video;