Site iconSite icon Janayugom Online

കാമുകിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറി; കാമുകന്‍ അറസ്റ്റില്‍

കാമുകിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച് കാമുകന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറ‍ഞ്ഞു. വിവാഹിതനാണ് നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍. ഇത് മറച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ യുവതിയെ ആക്രമിച്ചതെന്നും ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത നികുഞ്ച് കുമാര്‍ ഇയാള്‍ സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Eng­lish Sum­ma­ry: Girl­friend raped, chili pow­der sprin­kled on pri­vate parts; Boyfriend arrested

You may also like this video:

YouTube video player
Exit mobile version