Site iconSite icon Janayugom Online

പഴയ ബിൽ തിരുത്തി മദ്യം വാങ്ങി തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ പിടിയിൽ

സർക്കാർ മദ്യവിൽപന കേന്ദ്രത്തിൽ നിന്ന് പഴയ ബിൽ തിരുത്തി മദ്യം വാങ്ങി തട്ടിപ്പു നടത്താൻ ശ്രമിച്ചയാൾ പിടിയിൽ.
പാറക്കണ്ടിയിലെ ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി രമേശ് ബാബുവാണ് (54) പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ രാവിലെ ഇവിടെ നിന്നും 4.30 രൂപയുടെ മദ്യം ഇയാൾ വാങ്ങിയിരുന്നു. തുടർന്ന് വൈകുന്നേരം ഇതേ ഔട്ട്ലറ്റിൽ എത്തി 120 രൂപയുടെ ബിയർ വാങ്ങാൻ ബില്ലടിച്ചു.

മദ്യം വാങ്ങാൻ ഡെലിവറി കൗണ്ടറിലെത്തിയപ്പോൾ രാവിലെ വാങ്ങിയ മദ്യത്തിന്റെ ബില്ലിലെ ഡെലിവറി സീൽ മായച്ച് നൽകി രാവിലെ വാങ്ങിയ അതേ മദ്യം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഔട്ട്ലറ്റ് മാനേജർ സുബീഷ് പൊലീസിനെ അറിയിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version