Site iconSite icon Janayugom Online

നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ രാവിലെ നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനില്‍ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് അപകടം. രാവിലെ നടക്കാന്‍ ഇറങ്ങിയ ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

വെളിച്ചക്കുറവ് മൂലം കാട്ടാന നില്‍ക്കുന്നത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മേഖലയില്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെടുന്ന നാല്‍പ്പതാമത്തെ സംഭവമാണ് ഇത്. വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്.

Eng­lish sum­ma­ry; The man who went down to walk was tram­pled to death

You may also like this video;

Exit mobile version