Site iconSite icon Janayugom Online

മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ പോയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് സുരക്ഷിതമായി എത്തിച്ചു

തിരുവനന്തപുരം അടിമലത്തുറയിൽ അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ പോയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് സുരക്ഷിതമായി എത്തിച്ചു. പ്രതീക്ഷ എന്ന ബോട്ടാണ് യന്ത്രതകരാറിനെത്തുടർന്നു കടലിൽ കുടുങ്ങിയത്. നഴ്സിങ് സ്റ്റാഫ് ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥർ ബോട്ടിൽ ഉണ്ടായിരുന്നു. ഇന്നു രാവിലെ എട്ട് മണിയോടെ മറൈൻ എൻഫോഴ്സ്മെൻറ് അറിയിപ്പ് ലഭിച്ച ഉടൻ വിഴിഞ്ഞം പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയിൽമൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രതീക്ഷയെ സുരക്ഷിതമായി പോർട്ട് ബെർത്തിൽ എത്തിച്ചു.

Exit mobile version