Site icon Janayugom Online

പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരും

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നെടുമുടി കരുവാറ്റ എന്നീ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച മൂന്ന് സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇതുവരെ 2050 താറാവുകളെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് നശീകരണം. വൈശ്യം ഭാഗത്ത് ഏഴായിരത്തോളം താറാവുകൾക്ക് രോഗബാധയുണ്ടെന്ന് കർഷകർ പറയുന്നു. നെടുമുടി ചമ്പക്കുളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് പുതുതായി ശേഖരിച്ച മൂന്നു സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്.

eng­lish sum­ma­ry; The mass exter­mi­na­tion of ducks infect­ed with bird flu will continue

you may also like this video;

Exit mobile version