Site iconSite icon Janayugom Online

ഷി ജിന്‍പിങ്ങിനെതിരായ സൈനിക അട്ടിമറി; വാര്‍ത്തകള്‍ക്കുപിന്നിലെ വാര്‍ത്ത

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെതിരായി സൈനിക അട്ടിമറി നടന്നുവെന്ന വാര്‍ത്തയും ഷി ജിന്‍പിങ്ങ് വീട്ടുതടങ്കലിലാണെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ചൈനയുടെ ചില ഭാഗങ്ങളില്‍ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. തലസ്ഥാനമായ ബീജിംഗിലേക്ക് സൈനിക വ്യൂഹങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഷിക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ആകുന്നയാള്‍ എന്ന രീതിയില്‍ ഒരു ചൈനീസ് സൈനിക ഉന്നതന്റെ ഫോട്ടോകളും കഴിഞ്ഞ ദിവസം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ബീജിംഗിലേക്കുള്ള സൈനിക നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോ ഇത്തരം അഭ്യൂഹങ്ങളോടുള്ള പ്രതികരണമോ ചൈന നടത്തിയിട്ടില്ല.

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഷി ക്വാറന്റൈനില്‍ ആയിരിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ആദില്‍ ബ്രാര്‍ അഭിപ്രായപ്പെട്ടത്. ഫ്ളൈറ്റുകള്‍ക്ക് തടസ്സമില്ലെന്ന് കാണിക്കുന്ന ഫ്‌ലൈറ്റ് ഡാറ്റയും ബ്രാര്‍ പങ്കുവച്ചു. ഗവണ്‍മെന്റ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ പബ്ലിക് ബ്രീഫിംഗുകളുടെ ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

Eng­lish sum­ma­ry; the mil­i­tary coup against Xi Jin­ping; For news

You may also like this video;

Exit mobile version