Site iconSite icon Janayugom Online

രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കുമെന്ന് മന്ത്രി കടന്നപ്പള്ളി

ramachandran kadannappalyramachandran kadannappaly

എല്ലാ പണമിടപാടുകളും ഇ- പേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാർ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റുമെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാരുടെ ജില്ലാതല അവനലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ എൻഡോഴ്‌സ്‌മെന്റ് ഈ വർഷം തന്നെ നടപ്പാക്കും.

സർക്കാരിന്റെ വരുമാന സ്രോതസുകളിൽ രണ്ടാമത്തേതാണ് രജിസ്ട്രേഷൻ വകുപ്പ്. വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനികവൽക്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, നോർത്ത് സോൺ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ ഒ കെ സതീശ്, ജില്ലാ രജിസ്ട്രാർ കെ ബി ഹരീഷ്, സബ് രജിസ്ട്രാർമാരായ വി ആർ സുനിൽകുമാർ, ആർ വിനോദ്, വി വി മധുസൂദനൻ, എം കെ ഷുക്കൂർ, കെ അരുൺകുമാർ, വി കെ ബേബി, എം ജി വിജയൻ, വി വി സജിത്ത്, പി അനീഷ് കുമാർ എന്നിവർ സംസാരിച്ചു. 

Exit mobile version