Site iconSite icon Janayugom Online

പാംഗോങ്ങിലെ പാലം ഇന്ത്യന്‍ പ്രദേശത്തെന്ന് വിദേശകാര്യമന്ത്രാലയം

pangongpangong

കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിൽ ചൈന നിര്‍മ്മിക്കുന്ന പാലം 60 വര്‍ഷമായി അനധികൃതമായി കയ്യേറി കൈവശം വച്ച സ്ഥലത്തെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇത്തരം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഒരിക്കലും അനുവദിക്കില്ല. സുരക്ഷാ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസം മുമ്പാണ് പാംഗോങ് തടാകത്തിലെ പാലം നിര്‍മ്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ജിയോ ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൻ പുറത്തുവിട്ടത്. ചൈനയുടെ അതിർത്തിക്കുള്ളിൽ വരുന്ന ഖുർനാക്കിലെ ഇടുങ്ങിയ പ്രദേശത്താണ് പാലം നിർമ്മിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങളുൾപ്പെടെയുള്ള സൈനിക നീക്കം എളുപ്പമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

Eng­lish Sum­ma­ry: The Min­istry of Exter­nal Affairs says the bridge in Pan­gong is in Indi­an territory

You may like this video also

Exit mobile version