ഐടി നിയമത്തിന്റെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം പുനഃപ്രസിദ്ധീകരിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് കീഴില്‍ നിലവിലുള്ള പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കു പുറമെ ഉന്നതാധികാര സമിതിയെ നിയോഗിക്കാനുള്ള നിര്‍ദേശമുള്‍പ്പെടെയാണ് ഭേദഗതിയിലുള്ളത്. വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ പെട്ടെന്ന് തന്നെ ഐടി മന്ത്രാലയം പിന്‍വലിക്കുകയായിരുന്നു.
ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന നിര്‍ദേശം, പ്രാരംഭ ഘട്ടത്തിലോ, വളര്‍ച്ചാ ഘട്ടത്തിലോ ഉള്ള സമൂഹ മാധ്യമങ്ങളുടെ കാര്യത്തില്‍ ബാധകമാകില്ലെന്ന് പുനഃപ്രസിദ്ധീകരിച്ച കരട് ഭേദഗതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ വന്‍കിട കമ്പനികളുടെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനും ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് പുതിയ ഉന്നതാധികാര സമിതിയെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ഡെയ്‌ലി ഹണ്ട്, ഷെയര്‍ചാറ്റ്, കൂ തുടങ്ങിയ തദ്ദേശീയ പ്ലാറ്റ്ഫോമുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാകില്ല. നിലവില്‍ ഫേസ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ ഉള്ളടക്കം സംബന്ധിച്ച തീരുമാനങ്ങള്‍ കോടതിയില്‍ മാത്രമെ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
English Summary: The Ministry of IT has republished the new High Level Committee Amendment Proposals for Social Media
You may like this video also