Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു

ദേശീയ തലസ്ഥാനത്തെ കരോൾ ബാഗിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു. ജോലി നൽകാമെന്ന് പറഞ്ഞ് 60 കാരൻ 17 കാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

ജോലി നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ കരോൾ ബാഗിലെ ഹോട്ടലിൽ വിളിച്ചു വരുത്തി. ഇവിടെ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയുകയായിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ യുവതി കരോൾ ബാഗ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ പോക്‌സോ നിയമപ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും ഡൽഹി പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

eng­lish summary;The minor girl was raped by a for­mer intel­li­gence bureau officer

you may also like this video;

Exit mobile version