Site iconSite icon Janayugom Online

ക്യഷിനാശം സംഭവിച്ച പാടശേഖരങ്ങൾ എംഎൽഎ സന്ദർശിച്ചു

വേനൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ടായ മാവേലിക്കര കരിങ്ങാലിൽ, പെരുവേലിച്ചാൽ, ആമ്പടവം, അറുന്നൂറ്റിമംഗലം, പുതുച്ചിറ, കുന്നത്ത്മൂല, അടക്കമുള്ള പാടശേഖരങ്ങൾ എംഎസ് അരുൺകുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, മാവേലിക്കര, ഭരണിക്കാവ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ രശ്മി, രജനി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുമ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനുഫിലിപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് അനിരുദ്ധൻ, എം കെ വിശ്വൻ, ടി യശോധരൻ, ശശികുമാർ, ബ്രഹ്മാനന്ദൻ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

പാലമേൽ നൂറനാട് പഞ്ചായത്തുകളിലും എം എൽ എ യുടെ നേതൃത്വത്തിൽ കൃഷി നാശം സംഭവിച്ച പാടശേഖരങ്ങളിൽ സന്ദർശനം നടത്തി.

Exit mobile version