Site icon Janayugom Online

മൊബൈല്‍ നെറ്റ്‌വര്‍ക്ക് പൂര്‍ണമായി പിടിച്ചെടുക്കാം

പൊതുസുരക്ഷ കണക്കിലെടുത്ത് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കുകളുടെ താല്‍ക്കാലിക അധികാരം സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് കരട് നിയമം 2023. കേന്ദ്ര ആഭ്യന്തര മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ കരട് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിലായിരുന്നു ബില്‍ അവതരണം. ദുരന്ത നിവാരണം ഉള്‍പ്പെടെയുള്ള പൊതു അടിയന്തരാവസ്ഥയുടെ സമയത്തോ പൊതു സുരക്ഷ കണക്കിലെടുത്തോ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഓഫിസര്‍ക്ക് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കുകള്‍ ഏറ്റെടുക്കാമെന്ന് ബില്‍ വിഭാവനം ചെയ്യുന്നു. പൊതു സുരക്ഷ കണക്കിലെടുത്ത് രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തടസപ്പെടുത്താമെന്നും ബില്ലില്‍ പറയുന്നു. 

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ എന്നിവയ്ക്ക് മുൻതൂക്കം നല്‍കി ഒരു വ്യക്തിയില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണത്തില്‍ നിന്നോ ഉള്ള സന്ദേശങ്ങള്‍ തടയാനോ ട്രാൻസ്മിഷൻ ചെയ്യാൻ അനുവദിക്കാതിരിക്കാനോ സര്‍ക്കാരിന് അധികാരമുണ്ടെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങളെക്കുറിച്ച് പരാമർശിക്കാതെയാണ് പുതിയ കരട് തയാറാക്കിയിട്ടുള്ളത്. അതേസമയം സർക്കാരിന് അവകാശമുള്ള മേഖലകളുടെ പട്ടികയിലേക്ക് സാറ്റലൈറ്റ് സ്പെക്ട്രത്തെയും ഉൾപ്പെടുത്തി. 

Eng­lish Sum­ma­ry: The mobile net­work can be com­plete­ly hijacked

You may also like this video

Exit mobile version