Site iconSite icon Janayugom Online

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തെരഞ്ഞത്  ‘എമ്പുരാന്റെ’ വിശേഷം; അഭിനന്ദനങ്ങളുമായി സിനിമാ ലോകവും

കഴിഞ്ഞ 19 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഗൂഗിളിൽ തിരഞ്ഞത് മോഹൻലാലിന്റെ സ്വപ്നചിത്രമായ എമ്പുരാന്റെ’ വിശേഷം. ചിത്രം റിലീസായി മണിക്കൂറുകൾക്കുളിൽ 2 ലക്ഷത്തിലധികം പേർ എമ്പുരാൻ സിനിമയുടെ റിവ്യൂ തിരഞ്ഞതായി ഗൂഗിൾ ട്രെൻഡ്‌സ് വ്യക്തമാക്കുന്നു. മറ്റൊരു മലയാള സിനിമക്കും രാജ്യത്ത് ലഭിക്കാത്ത അംഗീകാരമാണ് എമ്പുരാന് ലഭിച്ചതെന്നും ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പറയുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയിൽ തന്നെ ചരിത്രം രചിക്കുമെന്നുറപ്പ്.

 

പ്രദർശനം തുടങ്ങി മണിക്കൂറുകൾക്കകം ടിക്കറ്റ് വിൽപ്പനയിലും ചിത്രം പുതിയ റിക്കോർഡുകൾ ഭേദിച്ചു. ഇതോടെ ബുക്കിങ് പ്ലാറ്റ് ഫോമായ ’ ബുക്ക് മൈ ഷോ‘യുടെ പ്രവർത്തനത്തെ പോലും തടസപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീലിസ് ദിനത്തിൽ 50 കോടിയിലേറെ രൂപയുടെ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുമ്പേ മലയാള സിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാന്‍’ ഭേദിച്ചിരുന്നു. 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ലഭിച്ച ഏക ഇന്ത്യൻ സിനിമയാണ് എമ്പുരാൻ.

വൻ ഹൈപ്പിലെത്തിയ ചിത്രം അതിനൊത്ത് ഉയർന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എമ്പുരാനിലെ അഭിനേതാക്കൾക്ക് പുറമേ മറ്റു നിരവധി താരങ്ങളും ചിത്രം കാണാൻ തീയറ്ററിൽ എത്തിയിരുന്നു. എമ്പുരാന്‍ ആദ്യ ഷോ കണ്ട മേജര്‍ രവി ‘ഒരു വേള്‍ഡ് ക്ലാസ് ഫിലിം’ എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. ആളുകള്‍ എക്‌സ്‌പെക്റ്റ് ചെയ്യുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ലമെന്നും അദ്ദേഹം പറയുന്നു. എമ്പുരാൻ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും ആറ് വര്‍ഷത്തിലൊരിക്കൽ ഉത്സവം വന്നുകൊണ്ടിരിക്കുമെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
.

Exit mobile version