ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഭൂരിഭാഗത്തിലും ഒമിക്രോണ്‍ വകഭേദമായ ബിഎ. 2.12 കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏപ്രിലിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം ഇതാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഏതാനും ചില സാമ്പിളുകളില്‍ ബിഎ. 2.12.1 കണ്ടെത്തിയിട്ടുണ്ടെന്ന് ജീനോമിക്സ് കൺസോർഷ്യമായ ‘ഇന്‍സാകോഗ്’ പറഞ്ഞു. യുഎസിലെ കോവിഡ് കേസുകളുടെ സമീപകാല വർധനവിന് കാരണമായത് ഈ വകഭേദമാണെന്നാണ് കരുതുന്നത്.
എന്നാൽ ഡൽഹിയിലെ ചില സാമ്പിളുകളിൽ ഇത് കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ പുതിയ ഉപവകഭേദങ്ങളായ ബിഎ 2.12 (52 ശതമാനം), ബിഎ 2.10 (11 ശതമാനം) സാമ്പിളുകൾ) എന്നിവയാണ് ഉയർന്ന നിരക്കില്‍ കാണപ്പെടുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ബിഎ 2.12 വകഭേദത്തിന് ബിഎ.2 (ഒമിക്രോണ്‍) നെക്കാൾ ആഴ്ചയിൽ 30 മുതൽ 90 ശതമാനം വരെ വ്യാപനശേഷി കൂടുമെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ അളവായ ആര്‍ വാല്യൂ ഉയരുന്നത് രാജ്യം നാലാം തരംഗത്തിലേക്കാണോയെന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് ആര്‍ വാല്യു ഒന്ന് കടന്നത്. രോഗബാധയേറ്റ ഓരോ വ്യക്തിയും ശരാശരി ഒരു വ്യക്തിക്കെങ്കിലും അണുബാധ പകരുന്നുണ്ടെന്നാണ് ഇതിനര്‍ത്ഥം. ഡല്‍ഹി, ഹരിയായ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടിയതാണ് ആര്‍ വാല്യു ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മെട്രോപൊളിറ്റന്‍ നഗരങ്ങളായ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ആര്‍ വാല്യു ഒന്നില്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
English summary;The most widespread Omicron variety in Delhi
You may also like this video;