പരിയാരത്തിനടുത്ത് ശ്രീസ്ഥയില്‍ മാതാവ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി. ശ്രീസ്ഥയിലെ യുവതിയാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണ്.
ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീടിനു സമീപത്തെ കിണറ്റിലേക്കാണ് യുവതി ചാടിയത്. തുടര്‍ന്ന് പരിയാരം പൊലീസിലും പയ്യന്നൂര്‍ അഗ്നി രക്ഷാ സേനയിലും വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളെയും യുവതിയെയും കിണറ്റില്‍നിന്നു പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

