മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്നെറിഞ്ഞ് കൊന്ന് മാതാവ്. ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലുണ്ടായ സംഭവത്തില്‍ ആനന്ദ് ജില്ലയിലെ പെട്ലാഡ് താലൂക്കിലെ ഫര്‍സാനാ ബാനു മാലിക് അറസ്റ്റിലായി.
കുഞ്ഞായ അംറിന്‍ ബാനു ജനിച്ചപ്പോള്‍ മുതല്‍ അസുഖബാധിതയായിരുന്നു. അവള്‍ വളരെയധികം വേദന അനുഭവിക്കുന്നത് കണ്ട് സഹിക്കാന്‍ പറ്റാത്തതിനാലുമാണ് താന്‍ ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് മാതാവ് മൊഴിനല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ, ആശുപത്രിയില്‍ നിന്ന് കാണാതായെന്ന വാദവുമായി യുവതി രംഗത്തെത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സത്യം പുറത്തുവന്നു. രണ്ടാഴ്ചയായി കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുമായി യുവതി മുകളിലേക്ക് കയറിപ്പോവുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ തിരിച്ചിറങ്ങി വരുമ്പോള്‍ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല. അംറിന്റെ മൃതദേഹം ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് ജീവനക്കാര്‍ കണ്ടെടുത്തു. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary: The mother kil led the three-month-old baby from the third floor
You may also like this video

