Site iconSite icon Janayugom Online

മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു 

എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ചാമുണ്ഡിക്കുന്ന് സ്കൂളിലെ പാചക തൊഴിലാളി വിമല (58) ആണ് മകൾ 28 കാരിയായ രേഷമയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മകളെ കിടപ്പുമുറിയിൽ കഴുത്തിന് കയർ മുറക്കികൊന്ന ശേഷം മാതാവ് അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നു. മകൻ മനുവിന്റെ ഭാര്യ ഭാഗ്യലക്ഷ്മി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചതായി കണ്ടത് . മക്കളായ മനു കർണ്ണാടകയിലും , രഞ്ജിത്ത് ഏറണാകുളത്തുമാണ് താമസം.

പരപ്പ ബിരികുളം കോൺവെന്റ് അന്തേവാസിയാണ് മരണപ്പെട്ട രേഷ്മ. രണ്ടുവർഷം മുമ്പ് കോവിഡിനെ തുടർന്ന് നാട്ടിലേക്ക് കൂട്ടികൊണ്ട് വന്ന രേഷ്മയെ ജൂൺ ഒന്നാം തീയ്യതി തിരിച്ച് കോൺവെന്റിലേക്ക് കൊണ്ടുവിടാൻ ഇരിക്കുകയായിരുന്നു. വീണ്ടും കോൺവെന്റിലേക്ക് പോക്കാൻ രോഷ്മ തയ്യാറായിരുന്നില്ല.

സംഭവമറിഞ്ഞ് രാജപുരം സിഐ വി. ഉണ്ണികൃഷ്ണൻ, അമ്പലത്തറ സി ഐ രഞ്ജിത്ത് രവീന്ദ്രൻ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Eng­lish summary;The moth­er killed her daugh­ter and com­mit­ted suicide

You may also like this video;

Exit mobile version