Site icon Janayugom Online

മകന് ഭക്ഷണമെത്തിക്കണമെന്ന ആവശ്യവുമായി മലയില്‍ കുടുങ്ങിയ യുവാവിന്റെ അമ്മ

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ മകന് എത്രയും വേഗം ഭക്ഷണമെങ്കിലും എത്തിക്കണമെന്ന ആവശ്യവുമായി മാതാവ്. ഹെലികോപ്റ്റര്‍ വന്നിട്ടും അവിടേയ്ക്ക് ചെല്ലാനോ വെള്ളമോ ഭക്ഷണമോ എത്തിക്കാനോ കഴിഞ്ഞിട്ടില്ല.

രാവിലെ പത്രവിതരണത്തിന് പോയ ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവന്‍ മലയില്‍ പോയിട്ടുണ്ടെന്ന് അറിയുന്നത്. അവനെ രക്ഷിക്കാനായി രാത്രി എല്ലാവരും മലയിലേക്ക് കയറിയെങ്കിലും ഫലമുണ്ടായില്ല. എങ്ങനെയെങ്കിലും അവന്‍ തിരിച്ചെത്തണമെന്നത് മാത്രമാണ് പ്രാര്‍ത്ഥന. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസമാണെന്നും മാതാവ് പറഞ്ഞു.

22 വയസുള്ള ചെറുപ്പക്കാരന്‍ മലയില്‍ പെട്ടുപോയിട്ടും വെള്ളം പോലും എത്തിക്കാനാവാത്തത് നിരാശാജനകമാണെന്ന് ബാബുവിന്റെ ബന്ധു പ്രതികരിച്ചു. അവന്റെ കാലും കൈയും ഒടിഞ്ഞിട്ടുണ്ട്. രക്തം പോവുന്നുണ്ട്. രാത്രിയായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമോയെന്ന് ആശങ്കയുണ്ട്. അദ്ദേഹം പറഞ്ഞു.

യുവാവിനെ രക്ഷപ്പെടുത്താന്‍ രക്ഷാദൗത്യത്തിനായി കരസേന എത്തുമെന്നും ദൗത്യം ദുഷ്‌കരമാണെന്നും റവന്യു മന്ത്രി കെ രാജന്‍ നേരത്തേ അറിയിച്ചിരുന്നു. പുല്ലൂരില്‍ നിന്നാണ് പ്രത്യേക സംഘം എത്തുക. കൂടാതെ രക്ഷാ പ്രവര്‍ത്തനത്തിനായി കോഴിക്കോട് നിന്നും പര്‍വതാരോഹക സംഘവും എത്തും. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങള്‍ 700 ഉം 500 ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നും പര്‍വതാരോഹണത്തില്‍ വിദഗ്ധരായ സംഘവുമെത്തും.

ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല.

eng­lish sum­ma­ry; The moth­er of a young man trapped in a moun­tain with the need to bring food to her son

you may  also like this video;

Exit mobile version