Site iconSite icon Janayugom Online

ലോകമാതൃഭാഷാ ദിനത്തിൽ മുണ്ടശ്ശേരി മാസ്റ്റർ റഫറൻസ് ലൈബ്രറിക്ക് തുടക്കമായി

ചെങ്ങന്നൂർ ബി ആർ സി യും പാണ്ടനാട് എം വി ലൈബ്രറിയും സംയുക്തമായി. ലോകമാതൃഭാഷാ ദിനം ആചരിച്ചു. ബി ആർ സി ഹാളിൽ കൂടിയ സമ്മേളനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സലാമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. 

ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന  മുണ്ടശ്ശേരി മാസ്റ്റർ റഫറൻസ് ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം ബീന ജെസ്സി ജേക്കബ്ബിൽ നിന്നും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.ഷാജിലാൽ പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു. ബി ആർ സി ട്രെയിനർ ബൈജു കെ , ക്ലസ്റ്റർ  കോർഡിനേറ്റർ വി ഹരിഗോവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബി ആർ സി ട്രെയിനർ പ്രവീൺ വി നായർ കൃതജ്ഞത രേഖപ്പെടുത്തി.

Eng­lish Summary:The Mundasseri Mas­ter Ref­er­ence Library was inau­gu­rat­ed on the World Moth­er Lan­guage Day
You may also like this video

Exit mobile version