ആലപ്പുഴ നഗരസഭ തോട്ടത്തിൽ വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത സാലഡ് വെള്ളരിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യാ രാജ് നിർവ്വഹിച്ചു. നഗരസഭയുടെ കൃഷി തോട്ടത്തിൽ കണിവെള്ളരിയും വിളവെടുപ്പിന് പാകമായിട്ടുണ്ട്.
വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീനാ രമേശ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ വിനീത, കൗൺസിലർമാരായ പി സതീദേവി, മേരി ലീന, തുടങ്ങിയവർ പങ്കെടുത്തു.